വയനാട് ദുരന്തം: ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍

ക്യാമ്പുകളില്‍ നിന്നും മാറ്റിയ ആളുകള്‍ക്കൊപ്പം സര്‍ക്കാറുണ്ട്. രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കാം. 16 കുടുംബം മാത്രമാണ് ഇനി ക്യാമ്പില്‍ നിന്നും മാറാനുളളത്.

author-image
Prana
New Update
wayanad disaster land

വയനാട്ടിലെ ദുരിതബാധിതരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍. ക്യാമ്പുകളില്‍ നിന്നും മാറ്റിയ ആളുകള്‍ക്കൊപ്പം സര്‍ക്കാറുണ്ട്. രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കാം. 16 കുടുംബം മാത്രമാണ് ഇനി ക്യാമ്പില്‍ നിന്നും മാറാനുളളത്. എല്ലാവര്‍ക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കു. ഇന്ന് നടന്ന തൊഴില്‍ മേളയില്‍ 67 അപേക്ഷയാണ് കിട്ടിയത്. അവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി.

Wayanad landslide minister k rajan job