/kalakaumudi/media/media_files/uUJ8S5F3W8OrvZe86ofs.jpg)
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നയാളാണ് നടി രഞ്ജിനിയെന്ന് സിനിമാ പ്രവർത്തക ദീദി ദാമോദരൻ. മൊഴിയുടെ ഉള്ളടക്കം പുറത്തുവരണമെന്ന് രഞ്ജിനി നേരത്തെ മുതൽ ആവശ്യപ്പെടുന്നുണ്ട്. അവസാനത്തെ ശ്രമമായിരിക്കാം ഇതെന്നും ദീദി ദാമോദരൻ പറഞ്ഞു.
രഞ്ജിനി നേരത്തെ മുതൽ ആവശ്യപ്പെടുന്ന കാര്യമാണിത്. എന്നാൽ റിപ്പോർട്ട് കിട്ടിയില്ല. കമ്മിറ്റിയെ വിശ്വാസത്തിൽ എടുത്താൽ പോലും ഒരു വ്യക്തിയെന്ന നിലയിൽ രഞ്ജിനിക്ക് ആശങ്ക ഉന്നയിക്കാം. പാനലിനെ വിശ്വാസത്തിൽ എടുത്താണ് പലരും കാര്യങ്ങൾ തുറന്നുപറഞ്ഞത്. എന്നാൽ ഞങ്ങൾക്കൊപ്പമുണ്ടെന്ന ഉറപ്പ് സംവിധാനത്തിന് തരാൻ കഴിഞ്ഞിട്ടില്ലായെന്നതാണ് ദൗർഭാഗ്യകരമായ കാര്യം.
രഞ്ജിനിക്ക് ആവശ്യം ഉന്നയിക്കാനുള്ള അവകാശം ഉണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരേണ്ടതില്ലെന്ന് രഞ്ജിനി ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. മൊഴി പ്രസിദ്ധീകരിക്കുന്നതിന് മുൻപ് കെെമാറണമെന്ന് ഞങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതേ ആശങ്ക ഡബ്ല്യൂസിസിക്കും ഉണ്ട്. രഞ്ജിനി ഡബ്ല്യൂസിസി അംഗമാണ്. ഒരു നടനെ ആക്ഷേപിച്ചപ്പോൾ പുറത്തുവന്ന സംഘടനകളെ ഒന്നും ഇത്തരം കാര്യങ്ങളിൽ കാണാറില്ലെന്നും ദീദി ദാമോദരൻ പറഞ്ഞു.