/kalakaumudi/media/media_files/2025/10/07/vnkp0807-01-2025-10-07-19-16-40.jpeg)
കൊച്ചി : വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ ( ഡബ്ല്യൂസിസി ) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ഗാസ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. എറണാകുളം ബോട്ട് ജെട്ടിയിൽ ബി എസ് എൻ എൽ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച സദസ്സ് എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.
സ്ത്രീകളെയും കുട്ടികളെയും അടക്കം കൊന്നൊടുക്കുന്ന ഗാസയിലെ വംശഹത്യക്ക് പിന്നിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗൂഢലക്ഷ്യമാണെന്ന് കെ പി രാജേന്ദ്രൻ പറഞ്ഞു . രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിൽ മരിച്ചുവീണത് 65,000 ത്തിലേറെ പേരാണ്.. ചികിത്സവും ഭക്ഷണവും ഇല്ലാതാക്കി പലസ്തീൻ ജനതയെ ദുരിതത്തിലാക്കുന്ന മനുഷ്യത്വ രഹിതമായ നടപടി എത്രയും വേഗം അവസാനിപ്പിക്കാൻ ആവശ്യമായ ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡബ്ല്യൂസിസി സംസ്ഥാന സെക്രട്ടറി കെ സി മണി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം എം ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ വി ഉണ്ണികൃഷ്ണൻ വിവിധ സംഘടനാ നേതാക്കളായ പി എം അംബുജം , ഗോകുൽ യു കെ പിള്ള, സജിനി തമ്പി, ഡാർബി വി കെ , എം പി രാധാകൃഷ്ണൻ , സി എ കുമാരി , പി ആർ സുരേഷ്, രാജേഷ് എം എസ്, ഷൈജു മൈക്കിൾ, പി കെ ജോഷി, ബാബു കടമക്കുടി, ഷാജി ഇടപ്പള്ളി, എ ആർ പ്രസാദ്, ബിജു പി , വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു . തുടർന്ന് ഐക്യദാർഢ്യ ദീപം തെളിയിച്ചു.