"ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട"സി.പി.എം ചളിക്കവട്ടത്ത് പ്രതിഷേധ റാലി നടത്തി.

ഇറാന് മേൽ അമേരിക്ക - ഇസ്രായേൽ കൂട്ട്കെട്ട് നടത്തി കൊണ്ടിരിക്കുന്ന ആക്രമണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് സി.പി.എം ചളിക്കവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി.

author-image
Shyam
New Update
WhatsApp Image 2026-03-02 at 7.59.47 PM

കൊച്ചി:- "ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട" എന്ന മുദ്രാവാക്യം ഉയർത്തി ഇറാന് മേൽ അമേരിക്ക - ഇസ്രായേൽ കൂട്ട്കെട്ട് നടത്തി കൊണ്ടിരിക്കുന്ന ആക്രമണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് സി.പി.എം ചളിക്കവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. ചളിക്കവട്ടം കൊറ്റം കാവ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ചക്കരപ്പറമ്പിൽ സമാപിച്ചു. റാലി സി.പി.എം തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.കെ.പ്രകാശൻ അദ്ധ്യക്ഷനായി. കെ.ബി. ഹർഷൽ,പി.പി.ജിജി, പി.കെ. മിറാജ്, കെ.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

CPIM THRIKKAKARA