നവ വൈദേശികാധിപത്യത്തിനെതിരെ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കണം- മന്ത്രി പി രാജീവ്

വൈദേശികാധിപത്യത്തിന്റെ പുതിയ രൂപത്തിനെതിരെ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-15 at 11.27.13 AM

തൃക്കാക്കര: വൈദേശികാധിപത്യത്തിന്റെ പുതിയ രൂപത്തിനെതിരെ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. മതനിരപേക്ഷത പോലെ തന്നെ ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാൻ കഴിയണം. ഭരണഘടന സ്ഥാപനങ്ങൾ അവരവരുടെ ലക്ഷ്മണരേഖയ്ക്ക് അകത്ത് പരമാധികാര സ്ഥാപനങ്ങളാണ്. സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കാൻ ഭരണഘടന സ്ഥാപനങ്ങൾക്ക് കഴിയണം. ഭരണഘടന സ്ഥാപനങ്ങൾ ഒന്നിന്റെയും അനുബന്ധം ആവാൻ പാടില്ല. ഓരോന്നും സ്വതന്ത്രമായി പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യവും ഭരണഘടനയും നിലനിൽക്കുകയുള്ളൂ എന്നത് ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതാണ്.

നമ്മുടെ പതാക ത്രിവർണ്ണമാണ്. നമ്മുടെ സംസ്കാരവും ബഹുമുഖമാണ്. നാനാത്വത്തിൽ ഏകത്വമാണ് രാജ്യത്തിന്റെ സൗന്ദര്യം. ദേശീയ പതാകയിലെ കുങ്കുമ നിറം ധീരതയെയും ത്യാഗത്തെയും സൂചിപ്പിക്കുന്നു. വെള്ള സമാധാനത്തെയും സത്യത്തെയും സൂചിപ്പിക്കുന്നു.

പച്ച സമൃദ്ധിയെയും സൂചിപ്പിക്കുന്നു. അശോക ചക്രം ചലനത്തിന്റേതാണ്. രാജ്യം നിശ്ചലമായി കിടക്കില്ല നിരന്തരമായി പുരോഗമിച്ചുകൊണ്ടിരിക്കണം, സത്യത്തിലും ധർമ്മത്തിനും ഉറച്ചു നിന്നു മുന്നോട്ടുപോകണമെന്ന് അശോകചക്രം ഓർമ്മിപ്പിക്കുന്നു.

കൊച്ചി സിറ്റി ലോക്കൽ പോലീസ്, എറണാകുളം റൂറൽ ലോക്കൽ പോലീസ്, വനിത കൊച്ചി സിറ്റി ലോക്കൽ പോലീസ് വനിത, ഡി എച്ച് ക്യു ക്യാമ്പ് കൊച്ചി സിറ്റി, കെ എപി ഫസ്റ്റ് ബറ്റാലിയൻ തൃപ്പൂണിത്തുറ, എറണാകുളം റൂറൽ ലോക്കൽ പോലീസ് വനിത, കേരള എക്സൈസ്, സി കേഡറ്റ് കോപ്സ് സീനിയർ, ഫയർ ആൻഡ് റെസ്ക്യൂ, ടീം കേരള, കേരള സിവിൽ ഡിഫൻസ്, സി കേഡറ്റ് കോപ്സ് ജൂനിയർ ബോയ്സ്,സി കേഡറ്റ് കോപ്സ് ജൂനിയർ ഗേൾസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഗേൾസ് ജിഎച്ച്എസ്എസ് തൃപ്പൂണിത്തുറ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഗേൾസ് എംടിഎം എച്ച്എസ്എസ് പാമ്പാക്കുട, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബോയ്സ് ജിഎച്ച്എസ്എസ് പുത്തൻകോട്, സ്റ്റുഡൻസ് പോലീസ് കേഡറ്റ് പോലീസ് കേഡറ്റ് ബോയ്സ് ബോയ്സ് മോഡൽ റസിഡൻഷ്യൽ സ്കൂൾ കീഴ്മാട്, റെഡ് ക്രോസ് ബത് ലേഹം ദയറ എച്ച് എസ് ഞാറല്ലൂർ, റെഡ് ക്രോസ് സെന്റ് ജോസഫ് ഇഎംഎച്ച്എസ്എസ് തൃക്കാക്കര , ഗൈഡ്സ് ചിന്മയ വിദ്യാലയ വെസ്റ്റ് കൊച്ചി, ഗൈഡ്സ് സെന്റ് തെരേസാസ് സി ജി എച്ച് എറണാകുളം, ഗൈഡ്സ് ഭവൻസ് മുൻഷി വിദ്യാശ്രമം തൃപ്പൂണിത്തുറ, ഗൈഡ്സ് സെന്റ് ആന്റണീസ് എച്ച് എസ് എസ് കച്ചേരിപ്പടി, ഗൈഡ്സ് ബത് ലേഹം ദയറ എച്ച് എസ് ഞാറല്ലൂർ, ഗൈഡ്സ് ടി ഓ സി എച്ച് പബ്ലിക് സ്കൂൾ വൈറ്റില, സി കേഡറ്റ് കോപ്സ് ബാൻഡ്, ഹോളി ഗോസ്റ്റ് ജി എച്ച്എസ്എസ് തോട്ടയ്ക്കാട്ടുകര, സെന്റ് ജോസഫ് ഇ എം എച്ച്എസ്എസ് തൃക്കാക്കര എന്നീ സ്കൂളുകളിൽ നിന്നുള്ള ബാ൯ഡ് ടീമുകളുമാണ് മാ൪ച്ച് പാസ്റ്റിൽ അണിനിരന്നത്.സ്വാതന്ത്യ സമര സേനാനികൾക്കും മുൻ സൈനികർക്കും ആശ്രിതർക്കും സംസ്ഥാന സർക്കാർ നൽകി വരുന്ന വിവിധ ധനസഹായ പദ്ധതികൾക്കായി സ്വരൂപിക്കുന്ന സായുധ സേന പതാകദിന നിധിയിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ തുക സംഭരിച്ച സ്ഥാപനങ്ങൾക്കും മികച്ച പ്ലറ്റുണുകൾക്കും, ദേശഭക്തി ഗാനം, ബാൻഡ് എന്നിവ അവതരിപ്പിച്ചവർക്കുമുള്ള പുരസ്കാരവിതരണവും മന്ത്രി പി.രാജീവ് നി൪വഹിച്ചു. സ്വാതന്ത്ര്യ ദിന പരേഡിന് ശേഷം കളക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ എം എൽ എ മാരായ അഡ്വ പി വി ശ്രീനിജൻ, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ ജി പ്രിയങ്ക,അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഉമേഷ് ഗോയൽ, തൃക്കാക്കര നഗരസഭ അധ്യക്ഷ രാധാമണിപ്പിള്ള, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിന്റെ ഭാഗമായി.

kochi independence day