/kalakaumudi/media/media_files/2025/04/15/gR3ocSduD9Yo2wpfI9ox.jpeg)
സി.പി.ഐ തൃക്കാക്കര മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് തെങ്ങോട് ഗ്രാമീണ വായനശാലയിലേക്ക് ഇന്ത്യൻ ഭരണഘടന പുസ്തകം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ,വായനശാല പ്രസിഡന്റ് ഗോപാലകൃഷ്ണന് കൈമാറുന്നു.
തൃക്കാക്കര: ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറെ അപമാനിക്കാൻ മതതീവ്രവാദ ശക്തികൾ നടത്തുന്ന നീക്കത്തിനെ ചെറുക്കാൻ മതനിരപേക്ഷ ശക്തികൾ രംഗത്ത് വരണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ പറഞ്ഞു.
സി.പി.ഐ തൃക്കാക്കര മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കർ 134-ാം ജയന്തി ആഘോഷവും, തൃക്കാക്കര മണ്ഡലത്തിലെ എല്ലാ വായനശാലകളിലും സ്കൂളുകളിലും ഇന്ത്യൻ ഭരണഘടന വിതരണം ചെയ്യുന്നതിന്റെ ഭാഗമായി തെങ്ങോട് ഗ്രാമീണ വായനശാലയിൽ നടന്ന മണ്ഡലം തല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ് ബാബു അദ്ധ്യക്ഷനായി.
മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ. സുധീർ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.പി.ആൽബർട്ട്, പ്രമേഷ് വി ബാബു, നേതാക്കളായ ബീന കോമളൻ, കെ.ടി. രാജേന്ദ്രൻ, ടിനു സൈമൺ, അജിത് അരവിന്ദ്, ലോക്കൽ സെക്രട്ടറിമാരായ ആന്റണി പരവര, ദിലീപ് ചെറുനിലത്ത്, കെ.എം. പീറ്റർ, വായനശാല പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.