വെറും ആരോപണങ്ങളിൽ ഈ മുന്നേറ്റം ഒടുങ്ങരുത് എന്നാണ് ആഗ്രഹം: രേവതി

പിന്നെന്തിനാണ് ഈ ഇമേജ് പേടി? കഴിഞ്ഞ 10 ദിവസങ്ങൾ ശരിക്കും ആകെ കോലാഹലമായിരുന്നു. ഇനി നമുക്ക് ഒരുമിച്ചു വരാം, സംസാരിക്കാം. കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് സംസാരിക്കാം.

author-image
Anagha Rajeev
New Update
revathy
Listen to this article
0.75x 1x 1.5x
00:00 / 00:00



ഒരാളെ സമൂഹത്തിന് മുന്നിൽ നാണം കെടുത്താനുള്ള തമാശക്കളിയല്ല ഈ വെളിപ്പെടുത്തലുകളെന്ന് നടി രേവതി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകൾക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ട് മുതലെ നാം കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങിക്കഴിഞ്ഞു എന്നാണ് രേവതി  പ്രതികരിച്ചത്.

മലയാളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറും മീടൂ വെളിപ്പെടുത്തലുകൾ അല്ല. അതിനപ്പുറത്തേക്ക് ഇത് വളർന്നു കഴിഞ്ഞു. ഇത് അവസാനിക്കാതെ ഇരിക്കാനാണ് ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നൽകുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെ കുറിച്ചാണെങ്കിലും മറു പകുതി ഇൻഡസ്ട്രിയിലെ മറ്റു പ്രശ്‌നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. അതും ലൈംഗികചൂഷണം ചർച്ച ചെയ്യപ്പെടുന്നത് പോലെ ഗൗരവകരമായ വിഷയമാണ്. കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്.

സ്ത്രീകൾക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ട് മുതലെ നാം കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങിക്കഴിഞ്ഞു. മറ്റുള്ളവരെ സമൂഹത്തിന് മുന്നിൽ നാണം കെടുത്താനുള്ള തമാശയല്ല ഇത്. പേരും പണവും പ്രശസ്തിയും ഉള്ളിടത്ത് പ്രശ്‌നങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികം. വെറും ആരോപണങ്ങളിൽ ഈ മുന്നേറ്റം ഒടുങ്ങരുതെന്നാണ് എന്റെ ആഗ്രഹം. കുറച്ചു പേർ ചില പേരുകൾ വെളിപ്പെടുത്തി. ചർച്ചകൾ വന്നു. അടുത്ത ദിവസം വേറൊരു കാര്യം സംഭവിച്ചു. ശ്രദ്ധയോടെ ഈ വിഷയത്തിലുള്ള ചർച്ചകൾ മുൻപോട്ടു പോകണം. ഡബ്ല്യൂസിസി എന്ന ഞങ്ങളുടെ കൂട്ടായ്മ വളരെ ചെറിയൊരു കൂട്ടായ്മയാണ്. സർക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാവരും സർക്കാരിനൊപ്പം നിന്നാലെ കാര്യങ്ങൾ നടക്കൂ.

എല്ലാ സംഘടനകളും അതിനായി മുമ്പോട്ട് വരണം. അതിനാണ് ഞങ്ങൾ അഹോരാത്രം പണി എടുക്കുന്നത്. എന്താണ് രാജി? സ്വന്തം ഉത്തരവാദത്തിൽ നിന്നുള്ള ഒളിച്ചോട്ടം. കാര്യങ്ങൾ മനസിലാക്കണം. സംവാദങ്ങൾ ഉണ്ടാകണം. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിക്കുന്നതിൽ എന്താണ് തെറ്റ്? എന്തിനാണ് ഇത്രയും ഈഗോ? സമൂഹത്തിന് മുന്നിലാണ് പ്രതിഛായ ഉള്ളത്. ഞങ്ങൾക്കിടയിൽ അതില്ല. ഞങ്ങൾ സഹപ്രവർത്തകരാണ്. ഈ പ്രതിഛായ സഹപ്രവർത്തകർക്കിടിയലും വേണോ? ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടെ? ഇൻഡസ്ട്രിയുടെ ഉന്നമനത്തിനാണ് ഈ സംവാദങ്ങൾ. എനിക്ക് വ്യക്തിത്വം നൽകിയത് ഈ ഇൻഡസ്ട്രിയാണ്. എല്ലാവരുമായും എത്ര ഗംഭീര സിനിമകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ.

പിന്നെന്തിനാണ് ഈ ഇമേജ് പേടി? കഴിഞ്ഞ 10 ദിവസങ്ങൾ ശരിക്കും ആകെ കോലാഹലമായിരുന്നു. ഇനി നമുക്ക് ഒരുമിച്ചു വരാം, സംസാരിക്കാം. കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് സംസാരിക്കാം. കാരണം, ഈ സ്ത്രീകൾ നിശബ്ദരാകാൻ പോകുന്നില്ല. ഈ തലമുറ അങ്ങനെയാണ്. നിങ്ങളുടെ മണ്ടൻ ഉപദേശങ്ങൾ വെറുതെ കേട്ടിരിക്കുന്നവരല്ല അവർ. അവർക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അവർ ചെയ്യും. അതുകൊണ്ട്, ഒരുമിച്ചിരുന്ന് സംസാരിച്ചെ മതിയാകൂ. അവസരങ്ങൾക്ക് വേണ്ടി ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. ഇതെങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. എന്തായാലും, കുറച്ചു പേർ എങ്കിലും ഇത് അവസാനിപ്പിക്കാൻ എന്തു ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണം. എന്നാണ് രേവതി പറഞ്ഞത്

 

hema committee report