WHAT IS BLUE CORNER NOTICE
കോഴിക്കോട് പന്തീരങ്കാവ് ഭര്‍ത്യപീഡനകേസിലെ പ്രതി രാഹുലിനെ വിദേശത്ത് നിന്ന് തിരച്ചെത്തിക്കാനായി ബ്ല്യൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരിക്കുകയാണ് പോലീസ്. എന്താണ് ഈ ബ്ല്യൂ കോര്‍ണര്‍ നോട്ടീസ്? അതിന്റെ ആവശ്യകതയും അറിയാം. ബ്ലൂ നോട്ടീസ് അല്ലെങ്കില്‍ ബ്ലൂ കോര്‍ണര്‍, ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അഥവ ഇന്റര്‍പോളിന്റെ കളര്‍ കോഡഡ് അറിയിപ്പുകളുടെ ഭാഗമാണ്. അന്താരാഷ്ട്ര സംയോജിത സംവിധാനമെന്ന നിലയില്‍ ഇന്റര്‍പോള്‍ വെബ്സൈറ്റില്‍ ഓരോ രാജ്യങ്ങള്‍ക്കും അവര്‍ തേടുന്ന വ്യക്തികളെക്കുറിച്ചുള്ളതോ, കുറ്റകൃത്യങ്ങളെക്കുറിച്ചുള്ളതോ ആയ വിവരങ്ങള്‍ പങ്കുവയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ അന്താരാഷ്ട്രതലത്തിലുള്ള ക്രിമനല്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിര്‍ണായക സഹായകമാകും. ഇത്തരം വിവരങ്ങള്‍ തേടുന്നതിന് ഏഴ് തരത്തിലുള്ള നോട്ടീസുകളാണ് സാധാരണ പുറപ്പെടുവിക്കുന്നത്. റെഡ് നോട്ടീസ്, യെല്ലോ നോട്ടീസ്, ബ്ലൂ നോട്ടീസ്, ബ്ലാക്ക് നോട്ടീസ്, ഗ്രീന്‍ നോട്ടീസ്, ഓറഞ്ച് നോട്ടീസ്, പര്‍പ്പിള്‍ നോട്ടീസ്. ഓരോ നോട്ടീസിനും വ്യത്യസ്തമായ അര്‍ത്ഥങ്ങളാണ്.
റെഡ് നോട്ടീസ്
വിചാരണ നേരിടേണ്ടതോ, ശിക്ഷ അനുഭവിക്കേണ്ടതോ ആയ ഒരാളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്.
യെല്ലോ നോട്ടീസ്
കാണാതായ വ്യക്തികളെ(പ്രത്യേകിച്ച് പ്രായപൂര്‍ത്തായാകത്തവരെ) കണ്ടെത്തുന്നതിനാണ് യെല്ലോ നോട്ടീസ്. അവരുടെ വ്യക്തിഗത വിവരങ്ങള്‍ അറിയുന്നതിനും യെല്ലോ നോട്ടീസിലൂടെ സഹായം തേടാറുണ്ട്.
ബ്ലൂ കോര്‍ണര്‍
ക്രിമനല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ വിവരങ്ങള്‍, അയാളുള്ള സ്ഥലം, അയാളുടെ പ്രവര്‍ത്തികള്‍ എന്നിവ മനസിലാക്കാന്‍ വേണ്ടിയുള്ളതാണ് ബ്ലൂ നോട്ടീസ്.
ബ്ലാക് നോട്ടീസ്
തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ വിവരങ്ങള്‍ തേടുന്നതിനാണ് ബ്ലാക് നോട്ടീസ്
ഗ്രീന്‍ നോട്ടീസ്
ഒരു ക്രിമനിലെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതിന്. പ്രത്യേകിച്ച് പൊതുജനത്തിന് ഭീഷണിയാകുന്ന ക്രിമിനലുകളെ കുറിച്ച് മുന്നറിപ്പ് നല്‍കാനാണ് ഗ്രീന്‍ നോട്ടീസ് ഉപയോഗപ്പെടുത്തുന്നത്.