വയനാട്: എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിലേക്ക് വിട്ടു

സമാനഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം താന്‍ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് ടി.ആര്‍ രവി വ്യക്തമാക്കി

author-image
Biju
Updated On
New Update
highcourt of kerala

കൊച്ചി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുളള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചു. 

സമാനഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം താന്‍  പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് ടി.ആര്‍ രവി വ്യക്തമാക്കി. തുടര്‍ന്ന് ഡിവിഷന്‍  ബെഞ്ചിലേക്ക് വിടാന്‍ നിര്‍ദേശിച്ച് ഹര്‍ജി രജിസ്ട്രിക്ക് കൈമാറി.

ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി 26 കോടി രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചതെന്നും എന്നാല്‍ തറവില കണക്കാക്കിയാല്‍ പോലും  519 കോടിയുടെ മൂല്യമുണ്ടെന്നാണ്  എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ വാദം. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. 

കോടതിവിധി പ്രകാരം 64 ഹെക്ടര്‍ ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്താണ് തറക്കല്ലിടല്‍ ചടങ്ങിലേക്ക് സര്‍ക്കാര്‍ കടന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് സെന്റില്‍ ആയിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 

 

wayanad disaster