പുറത്തുവിടരുതെന്ന് പറഞ്ഞത് പുറത്തുവിട്ടു; നടന്മാർ പീഡനം നടത്തിയെന്നത് പുറത്തായി

ഇതിൽ വിഷയം ഹൈക്കോടതിയിൽ എത്തി പുതിയ സംഭവ വികാസങ്ങൾ നടക്കുകയും ചെയ്തതോടെ റിപ്പോർട്ട് പുറത്ത് വിടുന്നത് വൈകി. റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ രണ്ട് ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്.

author-image
Anagha Rajeev
New Update
human rights commission on hema committee report
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ സർക്കാർ അട്ടിമറിയെന്ന് ആരോപണം. റിപ്പോർട്ടിൽ വിവരാവകാശ കമ്മീഷൻ ഒഴിവാക്കേണ്ട എന്നു പറഞ്ഞ ഭാഗം ഒഴിവാക്കുകയും ഒഴിവാക്കണം എന്നുപറഞ്ഞ ഭാ​ഗം ഉൾപ്പെടുത്തുകയും ചെയ്തു എന്നതാണ് വിവാദത്തിന് കാരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പാരഗ്രാഫ് 96 ഉം, 165 മുതൽ 196 വരെയും അനുബന്ധവും ഒഴികെ ബാക്കിയെല്ലാം പുറത്ത് വിടാനാണ് ജൂലൈ 5 ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞത്. സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കിൽ അത് ഏതാണെന്നു തീരുമാനിച്ചു പട്ടികയുണ്ടാക്കി അപേക്ഷകർക്ക് നൽകണമെന്നും അതും കൊടുക്കാതിരിക്കാമെന്നും കമ്മീഷൻ വിധിയിൽ പറയുന്നു.

ഇതിൽ വിഷയം ഹൈക്കോടതിയിൽ എത്തി പുതിയ സംഭവ വികാസങ്ങൾ നടക്കുകയും ചെയ്തതോടെ റിപ്പോർട്ട് പുറത്ത് വിടുന്നത് വൈകി. റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ രണ്ട് ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്. പിന്നീട് കോടതി നടപടികൾ കഴിഞ്ഞതോടെ ഒരു മാസത്തിനു ശേഷം ആഗസ്റ്റ് 19 നാണ് റിപ്പോർട്ടിന്റെ കോപ്പി സർക്കാർ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയവർക്കായി പുറത്തുവിട്ടത്.

ഒഴിവാക്കിയത് പ്രമുഖരുടെ പേരുകൾ വരുമെന്നതിനാലാണ് എന്നതാണ് ഉയരുന്ന വാദം. പ്രമുഖ പ്രതികളുടെ വിവരങ്ങളും കമ്മീഷന്റെ കണ്ടെത്തലുകളുമാണ് ഇതിനു ശേഷമുള്ള 11 പാരഗ്രാഫുകളിലുള്ളതെന്നാണ് വിമർശിക്കുന്നവർ ഉയർത്തുന്ന വാദം. പ്രമുഖ നടൻമാർക്ക് വേണ്ടി സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയെന്നാണ് വിമർശനം. റിപ്പോർട്ടിന്റെ വിശ്വാസ്യതയെ തകർക്കുന്നതാണ് ഇതെന്നാണ് വാദം.

അതേസമയം റിപ്പോർട്ടിൽ സർവത്ര ആശയക്കുഴപ്പമാണ് ഉള്ളത്. കമ്മീഷൻ ഒഴിവാക്കാൻ പറഞ്ഞതും ഉൾപ്പെട്ടതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. റിപ്പോർട്ടിലെ പേജ് നമ്പർ 49ലെ 96-ാം പാരഗ്രാഫ് ഒഴിവാക്കണമെന്നാണ് കമ്മീഷന്റെ ജൂലൈ അഞ്ചിന് പുറത്തിറങ്ങിയ ഉത്തരവിലുള്ളത്. എന്നാൽ എഡിറ്റ് ചെയ്യുന്ന സമയത്ത് പേജ് നമ്പർ 49ലെ 96-ാം പാരഗ്രാഫ് പുറത്ത് വിട്ടതിൽ ഉൾപ്പെട്ടതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്.

ഉദ്യോഗസ്ഥർക്ക് വന്ന നോട്ടപ്പിശക് ഇപ്പോൾ സർക്കാരിന് തീരാ തലവേദനയാണ് ഉണ്ടാക്കാൻ പോകുന്നത്. റിപ്പോർട്ടിൽ ലൈംഗിക പീഡന ആരോപണം പ്രശസ്തരായ നടന്മാരുടെ നേരെ ഉയർന്നിട്ടുണ്ട്, അവരുടെ പേരുകൾ കൃത്യമായി പരാമർശിക്കുന്നുണ്ട് എന്ന അനുമാനത്തിലേക്കാണ് ഇത് എത്തിച്ചത്. ഇനി റിപ്പോർട്ടിൽ പേരുള്ള നടന്മാരെ തുറന്നുകാണിക്കാൻ സർക്കാരിന് മേലെ സമ്മർദ്ദം മുറുകുമെന്നതാണ് പുതിയ വിവാദംകൊണ്ട് ഉണ്ടായ സഹായം.

hema committee report