'രക്ഷാപ്രവര്‍ത്തനം വൈകിയെന്നറിഞ്ഞപ്പോള്‍ ഭൂതകാലത്തിലേക്ക് തിരഞ്ഞുനോക്കിപ്പോയി'

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ആരോഗ്യമേഖലയില്‍ ഉണ്ടായപ്പോള്‍ കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് കൂടെ നിന്ന ജനപ്രതിനിധികളെ ഓര്‍ക്കുന്നുവെന്നാണ് സരിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

author-image
Sneha SB
New Update
SARITHA STATEMENT


കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതിനെ വിമര്‍ശിച്ച് കെകെ ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്തെ ആരോഗ്യ ഡയറക്ടര്‍ സരിത ശിവരാമന്‍.രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ആരോഗ്യമേഖലയില്‍ ഉണ്ടായപ്പോള്‍ കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് കൂടെ നിന്ന ജനപ്രതിനിധികളെ ഓര്‍ക്കുന്നുവെന്നാണ് സരിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.ജീവന്റെ ഒരു തുള്ളി ഏങ്കിലും ബാക്കിയുള്ളവരെ മരണത്തിനു വിട്ടുകൊടുക്കാനാവില്ല എന്ന അവരുടെ നിശ്ചയദാര്‍ഢ്യം തന്നിട്ടുള്ള ഊര്‍ജം ചെറുതൊന്നുമല്ല.
പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവന്‍ പണയം വച്ച് ഓടിനടന്ന ആരോഗ്യപ്രവര്‍ത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും വല്ലാത്തൊരു  കൂട്ടായ്മയായിരുന്നു. മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തനം വൈകി എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിപ്പോയതാണെന്നും സരിത ശിവരാമന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

kottayam medical college KK Shailaja