കടലിൻ്റെ മക്കളെ കാക്കാനാര്?പ്രതിസന്ധികളിൽ വലഞ്ഞു ബീമാപള്ളി

മുട്ടത്തറ എസ്.ടിപി (സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്) വന്നതിന് ശേഷമാണ് ജനങ്ങൾ   മലിനജലം കുടിച്ചു തുടങ്ങിയത്. മുട്ടത്തറ വില്ലേജിൽ ഉൾപ്പെട്ടതിനാൽ മുട്ടത്തറ സ്വീവേജ് പ്ലാൻ്റ് എന്ന് പേര് കൊടുത്തു

author-image
Devina
New Update
beemapalli

തിരുവനന്തപുരം :സദാ കടലാക്രമണ ഭീഷണി നേരിടുന്നൊരു ജനതയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. പട്ടിണിയുടെയും രോഗങ്ങളുടെയും പിടിയിലമർന്ന് സമാനതകളില്ലാത്ത നരകമാണ് ഇവർക്ക് ജീവിതം. കടലും കടലമ്മയും ചതിക്കില്ലെന്നവർക്ക് ഉറപ്പുണ്ടെങ്കിലും അധികാരികളിൽ നിന്നുള്ള ചവിട്ടേറ്റാണവർ പലപ്പോഴും വീഴുന്നത്. അതിനറുതിയില്ല താനും.
60,000 ജനങ്ങളും 17,800 വോട്ടർമാരുമുള്ള
കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ബീമാപള്ളി വാർഡിനെക്കുറിച്ചാണ് പറയുന്നത്. പൂന്തുറ കൈതവിളാകം ജംഗ്ഷൻ മുതൽ സെൻ്റ് സേവ്യേഴ്സ് ചർച്ച് വരെ രണ്ടര കി.മീറ്റർ ദൂരം കടലോരപ്രദേശമായ വാർഡാണ് ബീമാപള്ളി. മുൻപ് 500 മീറ്ററോളം കടലോര മുണ്ടായിരുന്നെങ്കിൽ ഇന്നത് 50 മീറ്റർ തികച്ചില്ലെന്ന സ്ഥിതിയാണ്.
, തീരം സംരക്ഷിച്ചേ മതിയാവൂ. അതിന് തീരപ്രദേശത്ത് ഒന്നര മീറ്റർ താഴ്ചയിൽ കടൽഭിത്തി നിർമ്മിക്കണം. ഒപ്പം പൂന്തുറയിലേത് പോലെ ബീമാപള്ളിയിലും പുലിമുട്ടിടണം. എങ്കിലേ കടലാക്രമണ ഭീഷണിക്ക് ശാശ്വത പരിഹാരമാകൂ.
2019-ൽ സുനാമി കോളനിയിലെ 15 സെൻ്റ് ഭൂമിയിൽ ആരംഭിച്ച പ്രൈമറി ഹെൽത്ത് സെൻ്റർ നന്നായി പോകുന്നുണ്ട്. ജനസംഖ്യാനുപാതികമായുള്ള സംവിധാനങ്ങളുടെ കുറവുകളുണ്ട്. കൂടുതൽ ഡോക്ടർ, നഴ്സ്, ഫാർമസിസിസ്റ്റ് വേണം. സർക്കാർ അനുവദിക്കണം.
കിഡ്നി ബാധിതരായ രോഗികൾ ഇവിടെ ഏറെയുണ്ട്. അതിനാൽ ഇവിടെ അങ്കണവാടിയോട് ചേർന്ന് നിർമ്മിച്ച ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്ന അക്ഷയ സെൻ്റർ കെട്ടിടത്തിൽ
ഡയാലിസിസ് സെൻ്റർ കൊണ്ടുവരേണ്ടതുണ്ട് .
തിരുവനന്തപുരം നഗരത്തിലെ കക്കൂസ് മാലിന്യം ഉൾപ്പെടെ നഗരത്തിലെ മുഴുവൻ മാലിന്യവും കൈകാര്യം ചെയ്യുന്ന മുട്ടത്തറ പ്ലാന്റിൽ ദുർഗന്ധമോ മറ്റു പ്രശ്നങ്ങളോ ഇല്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ഈയടുത്ത് മന്ത്രി എം.ബി.രാജേഷും സംഘവും സ്വീവേജ് പ്ലാൻ്റ് സന്ദർശിച്ചിരുന്നു. മെയ് 31നകം സംസ്ഥാനത്ത് 10 എഫ്എസ്ടിപികൾ കൂടി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
മുട്ടത്തറ എസ്.ടിപി (സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്) വന്നതിന് ശേഷമാണ് ജനങ്ങൾ   മലിനജലം കുടിച്ചു തുടങ്ങിയത്. മുട്ടത്തറ വില്ലേജിൽ ഉൾപ്പെട്ടതിനാൽ മുട്ടത്തറ സ്വീവേജ് പ്ലാൻ്റ് എന്ന് പേര് കൊടുത്തു. സത്യത്തിൽ ബീമാപള്ളിയിലാണ് സാർ ഈ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്.
കിണർ കുഴിച്ചാൽ ഞങ്ങൾക്ക് കിട്ടുന്നത് മലിനജലം. ഇത് കുടിച്ച് കാൻസർ, കിഡ്നി, കരൾ രോഗം, തക്കാളിപ്പനി, ഡെങ്കി മറ്റ് എല്ലാവിധ സാംക്രമിക രോഗക്കൾക്കുംഇവിടുത്തെ ജനങ്ങൾ  അടിമകളായിക്കൊണ്ടിരിക്കുകയാണ്.
ലൈഫ് - 2.0
മിക്ക സംസ്ഥാനങ്ങളിലും ലൈഫ് രണ്ടാം ഘട്ടം ഒപ്പിട്ടു പ്രവർനങ്ങൾ തുടങ്ങി കഴിഞ്ഞു. കേരളം ഒപ്പിടാത്തത് കാരണം ഒട്ടേറെ പാവപ്പെട്ടവരെ അത് ബാധിക്കുന്നുണ്ട്. ബീമാപള്ളിയിൽ കെട്ടിച്ചു വിടുന്ന പെൺമക്കൾ സ്വന്തം വീടുകളിലാണ് താമസിക്കുന്നത്. അഞ്ച് മക്കളുണ്ടെങ്കിൽ അഞ്ചുപേരും അവരുടെ കുടുംബങ്ങളും മാതാപിതാക്കളുമടങ്ങുന്ന വലിയൊരു കൂട്ടുകുടുംബമാകും. ഇത് വ്യക്തിഗത ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന പ്രതിസന്ധിയുമുണ്ട്.