/kalakaumudi/media/media_files/2025/11/30/7548-2025-11-30-13-19-54.jpg)
തൃക്കാക്കര: തൃക്കാക്കരയില്‍ യു.ഡി.എഫും,എല്‍.ഡി.എഫും തമ്മില്‍ നേര്‍ക്ക് നേര് വാശിയേറിയ പോരാട്ടം നടക്കുന്ന 'കരുണാലയം ഡിവിഷന്‍ ആരോട് കരുണകാട്ടുമെന്ന' ആകാംക്ഷയിലാണ് ജനങ്ങള്‍. തൃക്കാക്കര നഗരസഭാ 43 വാര്‍ഡില്‍ നിന്നും 48 വാര്‍ഡായി ഉയര്‍ന്നതോടെ രൂപം കൊണ്ട പുതിയ വാര്‍ഡാണ് 'കരുണാലയം. വാര്‍ഡില്‍ 1,503 വോട്ടര്‍മാരില്‍ 799 സ്ത്രീ വോട്ടര്‍മാരും,704 പുരുഷ വോട്ടര്‍മാരുമാണുള്ളത്.
രണ്ട് ബൂത്തുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. യു.ഡി.എഫും,എല്‍.ഡി.എഫും മത്സരിക്കുന്ന വാര്‍ഡില്‍ എന്‍.ഡി.എയോ,ട്വന്റി20യോ, സ്വതന്ത്രന്‍മാരോ മത്സരിക്കുന്നില്ലെന്നതാണ് പ്രത്യേകത.വാര്‍ഡ് പിടിക്കാന്‍ എല്‍.ഡി.എഫ് കളത്തില്‍ ഇറക്കിയിരിക്കുന്നത് മുന്‍ കൊല്ലംകുടിമുഗള്‍ വാര്‍ഡ് കൗണ്‍സിലറും സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും.
കനിവ് പാലിയേറ്റീവ് തൃക്കാക്കര ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സുപരിചിതനായ സി.എ നിഷാദിനെയാണ്.മുന്‍ പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ ഉണ്ണി കാക്കനാടിനെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത്.പഴയ കൊല്ലംകുടിമുഗള്‍ വാര്‍ഡും,തൃക്കാക്കര വാര്‍ഡിന്റെ ഒരുഭാഗവും ചേര്‍ന്നതാണ് പുതുതായി രൂപീകരിച്ച കരുണാലയം ഡിവിഷന്‍. താന്‍ കൗണ്‍സിലറായിരുന്ന കാലത്തെ വികസനം ചൂണ്ടിക്കാട്ടിയാണ് നിഷാദ് വോട്ടുതേടുന്നത്. നഗരസഭയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായുള്ള പ്രചാരണമാണ് ഉണ്ണി കാക്കനാട് നടത്തുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
