ക്രിമിനലുകൾക്കെതിരെ വ്യാപക പരിശോധനയുമായി പൊലീസ്;243 പേർ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.

author-image
Vishnupriya
New Update
arrest

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനലുകളെ പിടികൂടാന്‍  വ്യാപക പരിശോധനയുമായി പൊലീസ്. 301 ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിച്ചു. 243 പേർ അറസ്റ്റിലായി. 53 പേരെ കരുതൽ തടങ്കലിലാക്കി. 5 പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.

ക്രിമിനലുകളെ പിടികൂടാനായി നടത്തിയ സ്പെഷല്‍ ഡ്രൈനെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു യോഗം ചേർന്നു സ്ഥിതിഗതികള്‍ വിലയിരുത്തിട്ടുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തുകയും കണ്‍ട്രോള്‍ റൂം വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യും.

kerala police