ആലപ്പുഴ പൂചാക്കല്‍ തളിയാപറമ്പില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൂചാക്കല്‍ അടിച്ചറാനികത്ത് വീട്ടില്‍ സന്ധ്യക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് ജിനചന്ദ്രന്‍ ഒളിവിലാണ്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.
ജിനചന്ദ്രനും ഭാര്യയും തമ്മില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പോലീസില്‍ പരാതി നല്‍കി തിരിച്ചുവന്നതിനുശേഷമാണ് ഇയാള്‍ ഭാര്യയെ വെട്ടിയത്.
സന്ധ്യയ്ക്ക് തലയ്ക്കും കഴുത്തിനും സാരമായി വെട്ടേറ്റിട്ടുണ്ട്. പ്രദേശത്തുള്ള ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.