കാട്ടുപന്നിയുടെ ആക്രമണം: 6 വയസുകാരിയ്ക്ക് പരിക്ക്‌

വീണ കുട്ടിയെ പന്നി ആക്രമിക്കുകയായിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന് കുഞ്ഞിനെയും ബിന്‍സിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടത്തെ കാലില്‍ രണ്ട് ഇടങ്ങളിലായും തലയിലും മുറിവേറ്റു.

author-image
Prana
New Update
hospital

പാലക്കാട്:  തച്ചമ്പാറയില്‍ ആറു വയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിന്റെയും ബിന്‍സിയുടെയും മകള്‍ പ്രാര്‍ത്ഥനയ്ക്കാണ്‌
പരിക്കേറ്റത്.മൂത്ത കുട്ടിയായ കീര്‍ത്തനയെ സ്‌കൂള്‍ ബസിലേക്ക് കയറ്റി തിരികെ ബിന്‍സിയും പ്രാര്‍ത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ രാവിലെ 8.30 ഓടെയാണ്് ഉഴുന്നുപറമ്പില്‍ വെച്ച് പന്നിയുടെ ആക്രമണം ഉണ്ടായത്.പന്നി വന്ന് ഇടിച്ചതിനെ തുടര്‍ന്ന് ബിന്‍സിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് തെറിച്ചു വീണു. വീണ കുട്ടിയെ പന്നി ആക്രമിക്കുകയായിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന് കുഞ്ഞിനെയും ബിന്‍സിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടത്തെ കാലില്‍ രണ്ട് ഇടങ്ങളിലായും തലയിലും മുറിവേറ്റു.

Wild Animal