അഗളിയിൽ ഓട്ടോയും ബൈക്കും തകർത്ത് കാട്ടാന: 15 മിനിറ്റോളം പരിസരത്ത് കറങ്ങി നടന്നു, പിന്നാലെ കാട്ടിലേക്കു മടങ്ങി

മിനർവ സ്വദേശി രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന വാഹനങ്ങളാണ് കാട്ടാന തകർത്തത് . ഇതുവഴിയെത്തിയ ഒറ്റയാൻ വാഹനങ്ങൾ തകർത്ത് മുന്നോട്ടു പോയി.

author-image
Vishnupriya
Updated On
New Update
agali

കാട്ടാന തകർത്ത ഓട്ടോയും ബൈക്കും

പാലക്കാട്: അഗളി ചിറ്റൂർ മിനർവയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും കാട്ടാന തകർത്തു. തുടർന്ന് 15 മിനിറ്റോളം പരിസരത്ത് ചുറ്റിക്കറങ്ങിയ ശേഷമാണ് കാട്ടാന തിരികെ കാട്ടിലേക്ക് പോയത്. രാവിലെ ആറുമണിക്കാണ് സംഭവം. മിനർവ സ്വദേശി രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന വാഹനങ്ങളാണ് കാട്ടാന തകർത്തത് . ഇതുവഴിയെത്തിയ ഒറ്റയാൻ വാഹനങ്ങൾ തകർത്ത് മുന്നോട്ടു പോയി.

wild elephant attack