/kalakaumudi/media/media_files/2025/04/14/oZ4OX6NG3bcin8IgcXNk.jpg)
തൃശൂര്‍: സംസ്ഥാനത്ത് വ്യാപകമായി കാട്ടാന ആക്രമണം ഇന്നും തുടരുന്നു. പാലക്കാട് സംഭവിച്ച് മരണം നടന്ന് ഒരാഴ്ച്ച തികയും മുമ്പേ സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
അതിരപ്പിള്ളി മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി കാട്ടിലേക്ക് തേന്‍ എടുക്കാന്‍ സുഹൃത്തിനൊപ്പം പോയപ്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്നയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.