ഉറക്കത്തിനിടെ കാട്ടാന ആക്രമണം ; വയോധികയ്ക്ക് ദാരുണാന്ത്യം

വ്യഴാഴ്ച രാവിലെ 1 മണിക്കാണ് സംഭവം.മേരിയും കുടുംബവും വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ കാട്ടാന വീട് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് ഭയന്നോടിയ ഇവരെ ആന പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു

author-image
Sneha SB
New Update
MARY

തൃശൂര്‍ : മലക്കപ്പാറ തമിഴ്‌നാട് ചെക്‌പോസ്റ്റിന് സമീപം കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു.എഴുപത്തി അഞ്ച് വയസ്സളള മേരിയാണ് മരിച്ചത്.വ്യഴാഴ്ച രാവിലെ 1 മണിക്കാണ് സംഭവം.മേരിയും കുടുംബവും വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ കാട്ടാന വീട് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് ഭയന്നോടിയ ഇവരെ ആന പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.മേരി സംഭവസ്ഥലത്തുവെച്ച്തന്നെ മരിക്കുകയായിരുന്നു.കാട്ടാനയെ മേരിയുടെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് ബഹളം വച്ച് ഓടിക്കുകയായിരുന്നു.സംഭവ സ്ഥലത്ത് നഗരസഭയുടെ വിളക്കുകള്‍ ഇല്ലാതായത് അപകടത്തിന് കാരണമെന്ന് പറയുന്നു.

death wild animal attack