കൃഷിയിടത്തിൽ എത്തിയ കാട്ടാന കർഷകനെ ആക്രമിച്ചു

കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്.കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് വിജയൻ എന്ന കർഷകന് ആക്രമണം നേരിടേണ്ടി വന്നത് .ശനിയാഴ്ച പുലർച്ചയോടെ വാളയാറിലായിരുന്നു സംഭവം.

author-image
Rajesh T L
New Update
kk

കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്.കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ  ശ്രമിച്ചപ്പോഴാണ് വിജയൻ എന്ന കർഷകന് ആക്രമണം  നേരിടേണ്ടി വന്നത്.ശനിയാഴ്ച പുലർച്ചയോടെ വാളയാറിലായിരുന്നു സംഭവം. കൃഷിസ്ഥലത്ത് എത്തിയ വിജയന്റെ അടുത്തേക്ക് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.ആനയുടെ ആക്രമണത്തിനെ തുടർന്ന്  ഗുരുതരമായി പരിക്കേറ്റ  വിജയനെ നാട്ടുകാർ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിജയന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള   കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

elephant attck