/kalakaumudi/media/media_files/2025/07/09/kattana-2025-07-09-12-57-24.png)
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധഭാഗങ്ങളിലായി ബുധനാഴ്ച പുലര്‍ച്ചയോടെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി.പാലക്കാട് ജില്ലയില്‍ കഞ്ചിക്കോടും,പത്തനംതിട്ട ജില്ലയിലെ കോന്നിയിലും എറണാകുളം ജില്ലയിലെ കോതമംഗലത്തുമാണ് കാട്ടാനിയിറങ്ങിയത്.ജനവാസമേഘലയിലേക്ക് ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായ നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്.പാലക്കാട് പയറ്റുകാട് ഭാഗത്ത് രാവിലെ ഏഴരയോടെയാണ് കാട്ടാനയിറങ്ങിയത്.ആനയെത്തുരത്താനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.കോന്നിയില്‍ പയ്യനാമണ്‍ അടിക്കടവിലാണ് ചൊവ്വാഴ്ച രാത്രിയോടെ കാട്ടാനക്കൂട്ടം ഇറങ്ങിയത്.കോതമംഗലത്ത് പോത്താനിക്കാട് മുള്ളരിങ്ങാട് വനമേഖലയില്‍ നിന്ന് രണ്ട് കാട്ടാനകള്‍ കടവൂര്‍ ജനവാസ മേഖലയില്‍ ഇറങ്ങി.കടവൂര്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനകള്‍ കക്കടാശ്ശേരി കാളിയാര്‍ റോഡ് മറികടന്ന് കാളിയാര്‍ പുഴയിലേക്ക് ഇറങ്ങി.ചൊവ്വാഴ്ച രാത്രിയോടെയാണ് രണ്ട് കൊമ്പനാനകള്‍ നാട്ടിലേക്കിറങ്ങിയത്.വനപാലകരും ആര്‍ആര്‍ടി വിഭാഗവും പോലീസും ചേര്‍ന്ന് രാവിലെ 11.30-ഓടെ ആനകളെ കാട്ടിലേക്ക് തുരത്തി.