കോന്നി ഗവ.മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി:പരിഭ്രാന്തിയിലായി ജീവനക്കാർ

ആശുപത്രി പരിസരത്തെ  തെരുവ് നായകൾ ഓടിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കാട്ടുപന്നി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

author-image
Rajesh T L
Updated On
New Update
konni

കോന്നി മെഡിക്കൽ കോളേജിൽ കയറിയ കാട്ടുപന്നി

Listen to this article
0.75x 1x 1.5x
00:00 / 00:00

പത്തനംതിട്ട: നെടുമ്പാറ കോന്നി ഗവ.മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ഓടിക്കയറി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ആശുപത്രി പരിസരത്തെ  തെരുവ് നായകൾ ഓടിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കാട്ടുപന്നി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു. 

ജീവനക്കാര്‍ മാത്രമാണ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്. ഈ സമയം ആശിപത്രിയിൽ രോഗികള്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.കുറച്ചു സമയം കഴിഞ്ഞ് കാട്ടുപന്നി ഒ.പി ടിക്കറ്റ് നല്‍കുന്ന ഇടംവഴി പുറത്തേക്ക് പോവുകയായിരുന്നു.

കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് സ്ഥിതിചെയ്യുന്നത്. മെഡിക്കല്‍ കോളേജിൻറെ ഹോസ്റ്റലിൻറെ സമീപത്ത് രാത്രിയില്‍ പതിവായി കാട്ടുപന്നികള്‍ വരാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു.

wildboar konni medical college