വന്യജീവി ആക്രമണം : വയനാട് ഹർത്താൽ ആരംഭിച്ചു, പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി

യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ ആരംഭിച്ചു. വന്യജീവി ആക്രമണം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നരോപിച്ചാണ് ഹർത്താൽ. ഉത്സവം, പെരുന്നാൾ, അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്നൊഴിവാക്കി.

author-image
Rajesh T L
New Update
wayanad protest

കല്പറ്റ : യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ ആരംഭിച്ചു. വന്യജീവി ആക്രമണം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നരോപിച്ചാണ് ഹർത്താൽ. ഉത്സവം, പെരുന്നാൾ, അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്നൊഴിവാക്കി.

ഹർത്താലിനോട് ഒപ്പം ഇന്ന് യൂഡിഎഫിന്റെ പ്രതിഷേധ മാർച്ചും ഇന്ന് ഉണ്ടാകും. സംഘർഷാവസ്ഥ കണക്കിലെടുത്തു സ്വകാര്യ ബസുകൾ സർവീസ് നിർത്തി വച്ചു. കെഎസ്ആർടി ബസ് സർവീസ് 6 മണിക്ക് മുൻപ് വീസ് നടത്തിയിരുന്നു.

ചില സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കല്പറ്റ ചുങ്കം ജംക്ഷനിൽ റോഡിൽ ഇറങ്ങിയ വാഹനങ്ങളെ ത്താലുകൾ അനുകൂലികൾ തടഞ്ഞിരുന്നു. ലക്കിടിയിൽ പൊലീസും പ്രതിഷേക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഗതാഗതം തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു മാറ്റി. രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ.

അതുവരെ വ്യാപരാ സ്ഥാപങ്ങൾ തുറന്നു പ്രവർത്തിക്കില്ല. കടകമ്പോളങ്ങൾ അടച്ചിടണമെന്ന ആഹ്വാനവുമായി എല്ലാ ടൗണുകളിലും ഇന്നലെ രാത്രി യുഡിഎഫ് പ്രകടനം നടത്തിയിരുന്നു. മിന്നൽ ഹർത്താലുകൾ നിയമ വിരുദ്ധമാണെന്നും 20 ലേറെ വ്യാപാര സ്ഥാപങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കോടിക്കണക്കിനു രൂപയുടെ നക്ഷ്ടമാണ് ഉണ്ടാകുന്നതെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി പറഞ്ഞു. പലയിടത്തും ബലം പ്രയോഗിച്ചും ഭീഷണി പ്പെടുത്തിയാണ് കടകൾ അടപ്പിച്ചത്. സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന് അഭ്യർഥിച്ച് ജില്ലാ പൊലീസ് മേധാവിക്ക് വ്യാപാര വ്യവസായ ഏകോപന സമിതി നിവേദനം നൽകി.

kerala Wild Animal protest wayand