വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പാര്‍ലമെന്റിലുള്ളതെന്നും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം ലഭിക്കാന്‍ എല്ലാം ചെയ്യുമെന്നും പ്രിയങ്ക ഗാന്ധി. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി മുക്കത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോട് നന്ദിപറയാന്‍ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വയനാട് മണ്ഡലത്തിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു.
പാര്‍ലമെന്റില്‍ താന്‍ ഉയര്‍ത്തുന്നത് വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമായിരിക്കും. നിങ്ങള്‍ എന്തു നല്‍കിയോ അതിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
നമ്മുടെ പോരാട്ടം രാജ്യത്തെ നിലനിര്‍ത്തുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്കു വേണ്ടിയാണ്. വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് നന്നായി തന്നെ അറിയാം. ജനങ്ങള്‍ക്ക് ഏത് സമയത്തും അവരുടെ പ്രശ്‌നങ്ങളുമായി തന്റെ അടുത്തുവരാമെന്നും പ്രിയങ്ക പറഞ്ഞു. ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തില്‍ നിന്ന് നമ്മുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികള്‍ പോലും വയനാട്ടിലേക്ക് വരാന്‍ മടിക്കുന്നു. നമ്മുക്ക് അത് മാറ്റിയെടുക്കണമെന്നും പ്രിയങ്ക പറഞ്ഞു.
എം.പി. ആയി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായാണ് പ്രിയങ്ക വയനാട് ലോക്‌സഭാ മണ്ഡലത്തിലെത്തിയത്. കേന്ദ്രത്തില്‍ ബിജെപി നടത്തുന്ന അഴിമതികളെക്കുറിച്ച് പറഞ്ഞ പ്രിയങ്ക അതിനെതിരെ ശക്തമായി പോരാടുമെന്നും പറഞ്ഞു. 'ഞങ്ങള്‍ പോരാടുന്നത് ഭരണഘടനയുടെ സംരക്ഷണത്തിനായി. ജനാധിപത്യത്തോടും ഭരണഘടനയോടും ബിജെപിക്ക് ബഹുമാനമില്ല. ഭിന്നിപ്പിനെക്കുറിച്ചാണ് ബിജെപി സംസാരിക്കുന്നത്, ഞങ്ങള്‍ ഒത്തൊരുമയെക്കുറിച്ചും. അധികാരം ധനികരായ സുഹൃത്തുക്കള്‍ക്ക് നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്, ഞങ്ങള്‍ അത് നിങ്ങള്‍ക്ക് നല്‍കാനും- പ്രിയങ്ക പറഞ്ഞു.
ദുരന്തബാധിതര്‍ക്ക് സഹായം ലഭിക്കാന്‍ എല്ലാംചെയ്യും: പ്രിയങ്ക
ഭിന്നിപ്പിനെക്കുറിച്ചാണ് ബിജെപി സംസാരിക്കുന്നത്, ഞങ്ങള്‍ ഒത്തൊരുമയെക്കുറിച്ചും. അധികാരം ധനികരായ സുഹൃത്തുക്കള്‍ക്ക് നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്, ഞങ്ങള്‍ അത് നിങ്ങള്‍ക്ക് നല്‍കാനും
New Update