ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റി. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.

author-image
Prana
New Update
CM PINARAYI ON WAYANAD LANDSLIDE DISASTER FUND RAW

കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റി. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. അതില്‍ ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകളും ഉണ്ടായിട്ടില്ല. ഇപ്പോള്‍ കെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും സര്‍ക്കാര്‍ കുടുംബത്തിന് ഒപ്പമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

adm naveen babu pp divya cm pinarayi vijayan