/kalakaumudi/media/media_files/2024/12/10/EhlvJ1Mx5wAmql8Leppc.jpg)
കാക്കനാട് : ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ആസൂത്രിതനീക്കം നടക്കുന്നതായി ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ ) സംസ്ഥാനത്തെ ഡി ഡി ഓഫിസുകൾക്കു മുൻപിൽ സംഘടപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന വികസനത്തിന്റെ
കാവലാളായ എയ്ഡഡ് മേഖലയെ തകർക്കുന്നത് കേരളത്തിൻ്റെ ഭാവിയുടെ കടയ്ക്കൽ കത്തിവെയ്ക്കലാണെന്നും നിയമന നിരോധനത്തിലൂടെയും സ്കൂൾ മാനേജർമാരുടെ അധികാരങ്ങൾ കവർന്നെടുത്തും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡൻ്റ് രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ ഷൈനി ബെന്നി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എ ഉണ്ണി, ഷക്കീല ബീവി, സേവ്യർ പിജി, ലാക്ടോ ദാസ് കെ വി , ബിജു വർഗീസ്, സുനിത പി എ മിനിമോൾ കെ,ജോബി ജോസഫ്,ജില്ലാ ഭാരവാഹികളായ തോമസ് പീറ്റർ, ബിജു കുര്യൻ, ശ്രീജിത്ത് അശോക്, സിബിൾ പി. ജോസഫ്, ശ്രീനി എസ്. പൈ, സുനിത ലിയോൺസ്, ജോബിൻ പോൾ വർഗീസ്, ബിനു കുര്യാക്കോസ് മൈക്കിൾ എം.എം, ഫാബിയാൻമെയിൻ, ജീബിൻ എൻ.വി, ജൂണോ ജോർജ് സിജോ വർഗീസ്, ബേസിൽ ജോയി എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് കവാടത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധമാർച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ ഫ്ലാഗ് ഓഫ് ചെയ്തു.