/kalakaumudi/media/media_files/2025/01/19/5OFOIXegIVr6dQ4520cp.jpg)
കൊച്ചി : മൃഗസംരക്ഷണ മേഖലയിൽ വെറ്ററിനറി ഓഫീസർമാരും ഉദ്യോഗസ്ഥരും നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ. ജില്ലാ വെറ്ററിനറി അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
സംസ്ഥാന സർക്കാരിന്റേയും ത്രിതല പഞ്ചായത്തുകളുടെയും പദ്ധതികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ പ്രതിസന്ധികളാണ് വെറ്ററിനറി ഓഫീസർമാർ നേരിടുന്നതെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാരു
ടെയും വെറ്ററിനറി ഓഫീസർമാരുടേയും സംയുക്ത യോഗം ഉടൻ വിളിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡൻ്റ് റെജി വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. 2025 വർഷത്തെ ഭാരവാഹികൾക്ക് പ്രസിഡൻ്റ് ഡോ. റെജി വർഗീസ് ജോർജ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, കേരളയുടെ സംസ്ഥാന ട്രഷറർ ഡോ: എ ഇർഷാദ് മുഖ്യപ്രഭാഷണം നടത്തി വെറ്ററിനറി ഡോക്ടർമാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളായ തെരുവുനായ ശല്യം, ഇതോടനുബന്ധിച്ച് മാധ്യമങ്ങളിലൂടെ വ്യക്തികളും സംഘടനങ്ങളും നടത്തുന്ന വ്യക്തി അധിക്ഷേപങ്ങൾ, അമിതമായ ജനകീയാസൂത്രണ പദ്ധതികളുടെ നടത്തിപ്പ് അവക്ക് ശേഷമുള്ള ഓഡിറ്റ് നടപടികൾ എന്നിവയെ പറ്റിയുള്ള ആശങ്കകൾ സംബന്ധിച്ച നിവേദനം സംഘടന ഭാരവാഹികൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് നൽകി. പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ഡോ.റെജി വർഗീസ് ജോർജ് (പ്രസിഡൻ്റ്), ഡോ.ജയൻ കെ സി (സെക്രട്ടറി), ഡോ. ടോണി തോപ്പിൽ (ട്രഷറർ) എന്നിവർ ചുമതല ഏറ്റെടുത്തു.