/kalakaumudi/media/media_files/2024/11/23/xEJDMgSGv9O2lgPuMVKy.jpg)
പത്തനംതിട്ട അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമനാണ് നൂറനാട് പോലീസിന്റെ പിടിയിലായത്. പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു പീഡനം. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. അടൂർ പൊലീസ് എടുത്ത കേസ് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. കേസിൽ നാല് പേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. സ്കൂളിൽ ശിശുക്ഷേമ സമിതി നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.