/kalakaumudi/media/media_files/R8BNiFTODHwYNOMFULXX.jpg)
തൃശൂർ: ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ പിന്തുണ നൽകുന്ന സ്ഥാനാർത്ഥി എൻ കെ സുധീറിനെ പിന്തുണയ്ക്കണമെന്ന് പി വി അൻവർ. അവർ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ കപ്പൽ പോകും. വേറെ പ്രശ്‌നമില്ല. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച എത്രയോ ചരിത്രം കോൺഗ്രസിനുണ്ടെന്നും പി വി അൻവർ ൃപറഞ്ഞു.
പിണറായിസത്തിനെതിരെ എല്ലാ വോട്ടുകളും സ്വരൂപിക്കണമെന്നാണ് യുഡിഎഫിനോട് പറഞ്ഞിട്ടുള്ളത്. പിണറായിസത്തെ ഈ മണ്ഡലത്തിൽ നിന്നും ഒഴിവാക്കാൻ, ഈ സർക്കാരിനെതിരെ ജനവികാരം ഒരുമിച്ചു കൂട്ടി എല്ലാ വോട്ടുകളും ഒരു പെട്ടിയിലാക്കി പിണറായിസത്തെ തളക്കാൻ നിങ്ങൾ സഹായിക്കണം എന്നാണ് പറയാനുള്ളത്. പിണറായിക്കെതിരെ ജീവൻ പോലും പണയപ്പെടുത്തിയാണ് രംഗത്തു വന്നത്. എന്റെ ജീവനുപോലും ഭീഷണിയുണ്ട്.
ഇവിടെയും പിണറായി ജയിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നാണ് അവരുടെ തീരുമാനമെങ്കിൽ, തെരഞ്ഞെടുപ്പ് ഗോദയിൽ നമുക്ക് കാണാമെന്ന് പി വി അൻവർ കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നോമിനേഷനൊന്നും കൊടുത്തിട്ടില്ലല്ലോ. ചേലക്കരയിൽ കോൺഗ്രസുകാർ തന്നെ തള്ളിയ സ്ഥാനാർത്ഥിയാണ് രമ്യ ഹരിദാസ്. തങ്ങൾക്ക് രമ്യ ഹരിദാസിനോട് യാതൊരു വിരോധവുമില്ലെന്നും അൻവർ പറഞ്ഞു.