/kalakaumudi/media/media_files/2024/12/17/or5kCQN5WvsEaV49IrEK.jpeg)
കൊച്ചി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന യുവതി എറണാകുളം ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായി. ആലപ്പുഴ മാന്നാർ സ്വദേശി റിയാ മേരി ജോൺസൻ (23) ആണ് പിടിയിലായത്. കടവന്ത്ര താഴ്ചയിൽ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് യുവതി മുക്കുപണ്ടം പണയം വച്ചത്. യുവതിക്കെതിരെ നേരത്തെ തൃക്കാക്കര പോലീസ് സ്റ്റേഷനിലും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതിന് കേസ് എടുത്തിട്ടുണ്ട്. എറണാകുളം ടൗൺ സൗത്ത് പോലീസ് സി.ഐ കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.