/kalakaumudi/media/media_files/2025/02/23/NekQAqEH5DmtOXYePHZs.jpeg)
തൃക്കാക്കര: കാക്കനാട് കഞ്ചാവുമായി യുവതി പിടിയിൽ.1.200 കിലോ ഗഞ്ചാവുമായി മുർഷിദാബാദ് സ്വദേശിനി പ്രതിമാ ദാസിനെ (27) നെ എക്സൈസ് പിടികൂടിയത്.കാക്കനാട് ചിറ്റേത്തുകരയിലെ വീട്ടിൽ നിന്നുമാണ് കഞ്ചാവുമായി യുവതി പിടിയിലാവുന്നത്.കേസിൽ ഇവരുടെ ഭർത്താവ് ബംഗാൾ സ്വദേശി മനോജ് ഒളിവിലാണ്. ദമ്പതികൾ
ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തുന്നതാണ് പ്രതിയുടെ കച്ചവട രീതി.സംസ്ഥാനക്കാർക്കിടയിൽ വിൽപനക്കായി നടത്തുന്നത് സംബന്ധിച്ച് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ് .)ഒ.എൻ അജയകുമാർ, പ്രിവന്റിവ് ഓഫീസർ(ഗ്രേഡ് ) മാരായ ടി.എസ്. പ്രതീഷ്, സുനിൽ ,വനിത സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.