/kalakaumudi/media/media_files/2025/07/04/nipha-virus-pkd-2025-07-04-15-28-12.png)
പാലക്കാട് : പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് പെരിന്തല്‍മണ്ണ സ്വദേശിയായ യുവതി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.കഴിഞ്ഞ മാസം 29 നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. പൂനെ വയറോളജി ലാബില്‍ അയച്ച പരിശോധനാഫലം ഇന്നുവരും അതിനുശേഷമാകും ഇവരുടെ ചികിത്സ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് തീരുമാനമെടുക്കുക.പ്രദേശത്തെ കന്റോണ്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ആര്‍ക്കും രോഗ ലക്ഷണമില്ല. പ്രാഥമിക പട്ടികയിലുള്ളവര്‍ വീട്ടില്‍ ക്വാറന്റീനിലാണ്.കഴിഞ്ഞമാസം 25നാണ് യുവതിക്ക് രോഗലക്ഷണം കണ്ടത്. യുവതി പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്നും റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.