/kalakaumudi/media/media_files/2024/12/09/xbvndKOtmSI4QBVGRsWE.jpg)
ഓവര്‍ടേക്കിംഗിനിടെ ലോറി ബൈക്കിലിടിച്ച് യുവതി മരിച്ചു. കോഴിക്കോട് മാത്തറ സ്വദേശി അന്‍സില (20) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച സഹോദരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് പന്തീരാങ്കാവ് കൈമ്പാലത്ത് വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.
ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൈക്ക് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ, ലോറി മുന്നിലെ കാറിനെ മറികടക്കാന്‍ ശ്രമിക്കുകയും ബൈക്കില്‍ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അന്‍സിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.