അമ്പലപ്പുഴ അപകടം: ഭര്‍ത്താവിനും മകനും പിന്നാലെ വിനീതയും യാത്രയായി

ദശീയപാതയില്‍ പുറക്കാടിന് സമീപം ഞായറാഴ്ച രാവിലെ 6.30ന് ആയിരുന്നു അപകടം.

author-image
Rajesh T L
New Update
vineetha
Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: അമ്പലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. പുറക്കാട് പുന്തലകളത്തില്‍ പറമ്പില്‍ സുദേവിന്റെ ഭാര്യ വിനീത (36) ആണ് മരിച്ചത്. സുദേവ് (42), മകന്‍ ആദിദേവ് (12) എന്നിവര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. ദശീയപാതയില്‍ പുറക്കാടിന് സമീപം ഞായറാഴ്ച രാവിലെ 6.30ന് ആയിരുന്നു അപകടം. 

 

 

 

 

death accident ambalapuzha