അജ്മല്‍ ലഹരിക്കേസില്‍ പ്രതി; യുവഡോക്ടര്‍ ശ്രീക്കുട്ടിയും മദ്യലഹരിയില്‍

സംഭവത്തില്‍ കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലിനെയും സുഹൃത്തായ യുവ ഡോക്ടര്‍ ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടിച്ചയുടര്‍ കാര്‍ നിര്‍ത്താന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുംഎന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

author-image
Rajesh T L
Updated On
New Update
kollam accident
Listen to this article
0.75x 1x 1.5x
00:00 / 00:00

 


കൊല്ലം: മെനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ചൂവീഴ്ത്തി കൊലപ്പെടുത്തി. ഇടിയുടെ ആഘാതത്തില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. ആനൂര്‍കാവിലാണ് ദാരുണ സംഭവം നടന്നത്. 

സംഭവത്തില്‍ കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലിനെയും സുഹൃത്തായ യുവ ഡോക്ടര്‍ ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടിച്ചയുടര്‍ കാര്‍ നിര്‍ത്താന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കാര്‍ മുന്നോട്ടെടുത്തു പോകുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

ഞായറാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ അജ്മല്‍ ഓടിച്ച കാര്‍ ഇടിച്ചുവീഴ്ത്തിയതും വീണു കിടന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി കയറ്റിയിറക്കിയതും. 

ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ രാത്രിയോടെയാണ് മരിച്ചത്. ഇടിച്ചുവീഴ്ത്തിയ ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മല്‍ കാര്‍ കയറ്റിയിറക്കുകയായിരുന്നു.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.

അജ്മലിന്റെ കാര്‍ വന്നത് തെറ്റായ ദിശയിലൂടെയാണെന്ന് ദൃക്‌സാക്ഷി പറഞ്ഞത്. ഇടിച്ചയുടന്‍ സ്‌കൂട്ടറിലുണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചുവീണു. ഫൗസിയ സൈഡിലേക്കും കുഞ്ഞുമോള്‍ റോഡിന്റെ നടുവിലേക്കുമാണ് വീണത്. വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കേട്ടില്ലെന്നും കാര്‍ പിന്നോട്ടെടുത്ത ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടെടുക്കുകയായിരുന്നുമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഇടിച്ചയുടന്‍ കാര്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ കുഞ്ഞുമോളുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ അജ്മലിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീക്കുട്ടിയെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാര്‍.

അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാംപിള്‍ പൊലീസ് ശേഖരിച്ചു. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ലഹരിവസ്തു വിറ്റതിന് അജ്മലിനെതിരെ നേരെത്തെയും കേസുണ്ട്. മോഷണമടക്കം നിരവധി കേസുകളിലും പ്രതിയാണ് അജ്മല്‍ എന്നാണ് വിവരം. ചന്ദന മോഷണ കേസ് ഉള്‍പ്പെടെ അജ്മലിനെതിരെ ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 

സംഭവത്തില്‍ പ്രതി അജ്മലിനെതിരെ മനഃപൂര്‍വമുള്ള നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് വിവരം.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വച്ചാണ് ശ്രീക്കുട്ടിയെ അജ്മല്‍ പരിചയപ്പെടുന്നതെന്നു പൊലീസ് പറഞ്ഞു. തന്റെ സ്വര്‍ണാഭരങ്ങള്‍ ഉള്‍പ്പെടെ അജ്മല്‍ കൈവശപ്പെടുത്തിയെന്ന് ശ്രീക്കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

 

kollam police death accident Crime Arrest accident death