കുറുക്കന്‍ കടിച്ചു പരുക്കേല്‍പ്പിച്ച സ്ത്രീ മരിച്ചു

അങ്ങാടിപ്പുറം തിരൂര്‍ക്കാട് ഇല്ലത്ത്പറമ്പ് കാളിയാണ് (65) ഇന്ന് രാവിലെ മരിച്ചത്.മാര്‍ച്ച് എട്ടിന് രാവിലെ തിരൂര്‍ക്കാട് ശിവക്ഷേത്രത്തിന് സമീപം വയലില്‍ വെച്ചാണ് കുറുക്കന്റെ കടിയേറ്റത്.

author-image
Prana
New Update
death

പെരിന്തല്‍മണ്ണ: രണ്ടാഴ്ച മുമ്പ് തിരൂര്‍ക്കാട്ട് കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി സ്ത്രീ മരിച്ചു. അങ്ങാടിപ്പുറം തിരൂര്‍ക്കാട് ഇല്ലത്ത്പറമ്പ് കാളിയാണ് (65) ഇന്ന് രാവിലെ മരിച്ചത്.മാര്‍ച്ച് എട്ടിന് രാവിലെ തിരൂര്‍ക്കാട് ശിവക്ഷേത്രത്തിന് സമീപം വയലില്‍ വെച്ചാണ് കുറുക്കന്റെ കടിയേറ്റത്. തിരൂര്‍ക്കാട് പുഴക്കല്‍ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങത്തൊടി മജീദ് (58) എന്നിവര്‍ക്കും കടിയേറ്റിരുന്നു. ഇവരുടെ പരുക്ക് ഗുരുതരമായിരുന്നില്ല.

death