വയനാട്ടില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

രണ്ടു ദിവസമായി മീനയെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ മീനയുടെ മകനാണ് കിണറ്റില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

author-image
Rajesh T L
New Update
murder case

പ്രതീകാത്മക ചിത്രം

 

കല്‍പറ്റ: പൊഴുതനയില്‍ നാല്‍പ്പത്തിരണ്ടുകാരി കിണറ്റില്‍ മരിച്ച നിലയില്‍. പൊഴുതന ഇടിയ വയലില്‍ മീനയാണ് മരിച്ചത്. 

രണ്ടു ദിവസമായി മീനയെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ മീനയുടെ മകനാണ് കിണറ്റില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. 

മീനയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാള്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയെന്നു നാട്ടുകാര്‍ പറയുന്നു. 

വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

 

wayanad police death