പാലക്കാട്: പാലക്കാട് സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിൽ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വാടാനാംകുറുശ്ശി സ്വദേശിനിയും 37കാരിയുമായ ഷിതയാണ് മരിച്ചത്. സ്ഥാപനത്തിന്റെ ശുചിമുറിയിൽ തീകൊളുത്തി മരിച്ച നിലയിലായിരുന്നു. ശുചിമുറിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ പരിശോധിച്ചതോടെയാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലായിരുന്നു ഷിത ജോലി ചെയ്തിരുന്നത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിട്ടു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.