/kalakaumudi/media/media_files/nXzPTRWGU38KtVAW6uI6.jpg)
കിങ്ങിണി
തൃപ്പൂണിത്തുറ: യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എരൂര്‍ അയ്യമ്പിള്ളിക്കാവ് റോഡ് മനയപ്പാടത്ത് ബാബുവിന്റെയും ദേവിയുടെയും മകള്‍ കിങ്ങിണിയെയാണ് (29) വ്യാഴാഴ്ച്ച രാവിലെ എരൂര്‍ നായര്‍ സമാജത്തിന് സമീപത്തുള്ള വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഭര്‍ത്താവ്: നിതിന്‍, മകന്‍: ധ്യാന്‍. ഗാര്‍ഹിക പീഡനമാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഹില്‍പാലസ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
