/kalakaumudi/media/media_files/2025/07/30/knr-suicide-2025-07-30-14-36-41.jpg)
കണ്ണൂര്‍: കണ്ണൂര്‍ പരിയാരം ശ്രീസ്ഥയില്‍ യുവതി രണ്ട് മക്കളുമായി കിണറ്റില്‍ ചാടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരമാണ്. ആറും നാലും വയസ്സുള്ള കുട്ടികളുമായാണ് യുവതി കിണറ്റിലേക്ക് ചാടിയത്.
വീട്ടുവളപ്പില്‍ തന്നെയുള്ള കിണറ്റിലാണ് യുവതി മക്കളുമായി ചാടിയത്. ഭര്‍ത്താവിന്റെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഭര്‍തൃ മാതാവിനെതിരെ രണ്ട് മാസം മുമ്പ് യുവതി പരിയാരം പൊലീസില്‍ പരാതിനല്‍കിയിരുന്നു. വീട്ടില്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. പക്ഷേ പിന്നീട് ഇവര്‍ സംസാരിച്ച് ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും യുവതി ഭര്‍തൃവീട്ടിലേക്ക് എത്തിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് യുവതിയെയും കുട്ടികളെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. ഇവരെ പരിയാരം ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.