തൃക്കാക്കര: കോൺഗ്രസ് പ്രാദേശിക നേതാവുൾപ്പെട്ട സ്ത്രീ പീഢനക്കേസിൽ പോലീസ് ഒത്തുകളിച്ചതായി ആരോപിച്ച് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞു.കോൺഗ്രസ് ബ്ലോക്ക് വൈസ്.പ്രസിഡന്റെ അലി ഷാന,തൃക്കാക്കര നഗരസഭ വൈസ്.ചെയർമാൻ അബ്ദു ഷാന എന്നിവരുൾപ്പെട്ട സ്ത്രീ പീഢനം,ഭീഷണിപ്പെടുത്തി ഗര്ഭഛിദ്രം ചെയ്യാൻ ശ്രമിച്ചു തുടങ്ങിയ സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തെങ്കിലും അന്വേഷണത്തിൽ അലംഭാവം കാട്ടുന്നതായാണ് യുവതിയുടെ ആരോപണം.കോൺഗ്രസ് പ്രാദേശിക നേതാവ് അലി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും.പിന്നീട് ഗർഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചതായും പരാതിയിൽ പറയുന്നു. .അലിയുടെ സഹോദരൻ അബ്ദു ഷാന ഉൾപ്പടെയുള്ളവർ യുവതിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാതായി യുവതി ഇൻഫോപാർക്ക് പോലിസിൽ നൽകിയ പരാതിയിൽ യുവതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളുടെ ഭീഷണിക്ക് വഴങ്ങി യുവതിയെ പാലക്കാട് സ്വകാര്യ ആശുപത്രിൽ എത്തിക്കുകയും അലിയും, അവരുടെ ബന്ധു അൻസാരിയും ചേർന്ന് ഡോക്ടർക്ക് പണം നൽകി ഗർഭഛിത്രം ചെയ്യാൻ പ്രേരിപ്പിച്ചു.എന്നാൽ യുവതി ഗർഭഛിത്രത്തിനെതിരെ നിന്നതോടെ ഡോക്ടർ യുവതിയുടെ വയറിന്റെ ആദ്യ ലെയർ കീറിയശേഷം ഗർഭച്ഛിദ്രം ചെയ്തതായി പ്രതികളെ ബോധിപ്പിച്ചു.അവിടെ നിന്നും രക്ഷപ്പെട്ട യുവതി ആൺകുട്ടിക്ക് ജന്മം നൽകി.ഇക്കാര്യം അറിഞ്ഞതോടെ പ്രതികൾ വീണ്ടും ഭീഷണി തുടരുകയായിരുന്നു.സംഭവത്തിൽ ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയെങ്കിലും പീഢനക്കേസ് മാത്രമാണ് ചുമത്തിയതെന്നാണ് പ്രധാന ആരോപണം
# തെളിവെടുപ്പ് പൂർത്തിയാക്കി
കോൺഗ്രസ് പ്രാദേശിക നേതാവുൾപ്പെട്ട സ്ത്രീ പീഢനക്കേസിൽ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി.യുവതിയെ പീഡിപ്പിച്ചതായി പറയുന്ന ഫ്‌ളാറ്റ്, ഗര്ഭഛിദ്രം ചെയ്യാൻ കൊണ്ടുപോയ പാലക്കാട്ടെ സ്വകാര്യ ആശുപതി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കി.