പ്രണയപക; മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ യുവാവ് കുത്തിക്കൊന്നു

പ്രണയപകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്

author-image
Rajesh T L
New Update
crime

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

മൂവാറ്റുപുഴ: സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. നിരപ്പ് സ്വദേശി സിംന ഷക്കീര്‍ (32) ആണ് മരിച്ചത്. സംഭവത്തില്‍ പുന്നമറ്റം സ്വദേശി ഷാഹുല്‍ അലി (37) അറസ്റ്റിലായി.

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് ഷക്കീറിന് ഭക്ഷണവുമായാണ് സിംന ആശുപത്രിയില്‍ എത്തിയത്. ഈ സമയം ഷാഹുല്‍ അലി അവിടെയെത്തി സിംനയുമായി സംസാരിച്ചു. അതിനിടെ കയ്യിലുള്ള കത്തി കൊണ്ട് സിംനയെ തുരുതുരെ കുത്തി. 

സംഭവത്തിനു പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച ഷാഹുലിനെ ദൃക്‌സാക്ഷികള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന്  വിവരം പൊലീസിനെ അറിയിച്ചു. പ്രണയപകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

 

 

police death murder muvattupuzha