/kalakaumudi/media/media_files/KzKTanYh1Uv05Qcy5iDs.jpg)
കിണറ്റിൽ നിന്ന് സ്ത്രീയെ അഗ്നിരക്ഷാസേന പുറത്തെത്തിക്കുന്ന ദൃശ്യം
മണാശേരി (കോഴിക്കോട്): കോഴിക്കോട് മണാശേരിയിൽ വീടിനടുത്തുള്ള കിണറ്റിൽ വീണ് സ്ത്രീ മരിച്ചു.മണാശേരി മുതുകുറ്റിയിൽ ഓലിപ്പുറത്ത് ഗീതാമണി (54) ആണ് മരിച്ചത്.തൊട്ടടുത്ത വീട്ടിലെ 45 അടിയോളം ആഴമുള്ള കിണറ്റിൽ വീഴുകയായിരുന്നു. മുക്കത്തുനിന്നും സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രജീഷ് കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ ഗീതാമണിയെ കിണറ്റിൽനിന്ന് പുറത്തെത്തിച്ചു.തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.