/kalakaumudi/media/media_files/2025/07/20/rima-death-2025-07-20-15-18-11.jpg)
കണ്ണൂര്‍ : പഴയങ്ങാടിയില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുമായി യുവതി പുഴയില്‍ ചാടി.യുവതിയുടെ മൃതദേഹം കണ്ടെടുത്തു.മകനായുളള തിരച്ചില്‍ നടക്കുകയാണ്.കണ്ണൂര്‍ വെങ്ങര സ്വദേശി എം.വി. റീമയാണ് മരിച്ചത്.ചെമ്പല്ലിക്കുണ്ട് പാലത്തില്‍നിന്നാണ് യുവതി മൂന്ന് വയസ്സുളള മകനെയും കൊണ്ട് പുഴയിലേക്ക് ചാടിയത്.ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.കുഞ്ഞിനായി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.റീമ കുറച്ചുനാളായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു.ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.റീമയും ഭര്‍ത്താവും ഗള്‍ഫിലായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.