വനിതാ സിപിഒ റാങ്ക് ലിസ്റ്റ് സമരം : സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെ 45 പേർക്ക് അഡ്വൈസ് മെമ്മോ

സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് മെമ്മോ. പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് സമരം ചെയ്തതിൽ അഡ്വൈസ് മെമ്മോ ലഭിച്ചത്. 

author-image
Anitha
New Update
2iilhu2gd

തിരുവനന്തപുരം ∙ വനിത സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം ബാക്കി നിൽക്കെ സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് മെമ്മോ. പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് സമരം ചെയ്തതിൽ അഡ്വൈസ് മെമ്മോ ലഭിച്ചത്. 

പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28, പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ കൊഴിഞ്ഞുപോയ 13, ജോയിൻ ചെയ്യാത്ത 4 പേർ എന്നിങ്ങനെയാണ് ഒഴിവുകൾ. അതേസമയം, അഡ്വൈസ് ലഭിക്കാത്തവർ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം തുടരും. കഴിഞ്ഞ 17 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ സമരമുറകളുമായി പ്രതിഷേധത്തിലാണ് ഇവർ.

protest womens cpo