തിരുവനന്തപുരത്ത് കുത്തിവയ്പ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു; ഡോക്ടർക്കെതിരെ കേസ്

കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെത്തിയ യുവതി കുത്തിവയ്പെടുത്തതിനു പിന്നാലെ അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ ആരോപണം.

author-image
Greeshma Rakesh
New Update
death news tvm

മരിച്ച മലയിൻകീഴ് സ്വദേശി കൃഷ്ണാ തങ്കപ്പൻ (28)

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം∙ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലയിൻകീഴ് സ്വദേശി കൃഷ്ണാ തങ്കപ്പൻ (28) ആണ് മരിച്ചത്.തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.

കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെത്തിയ യുവതി കുത്തിവയ്പെടുത്തതിനു പിന്നാലെ അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ ആരോപണം.എന്നാൽ എന്തിന്റെ കുത്തിവെയ്പ്പാണ് എടുത്തതെന്ന് അറിയില്ലെന്നാണ് ബന്ധുക്കൽ പറയുന്നത്. നേരത്തെ കൃഷ്ണയ്ക്ക് ആസ്മയും അലർജിയും സംബന്ധിച്ച പ്രശ്നങ്ങളുണ്ടായിരുന്നു. 

ഇതൊന്നും പരിഗണിക്കാതെ കുത്തിവയ്പ്പ് നൽകിയതോടെ രോഗി അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ പരാതി.ഇവരുടെ പരാതിയിൽ ചികിൽസിച്ച ഡോക്ടർ വിനുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Thiruvananthapuram News death