ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ വഴുതിവീണു;  57കാരിക്ക് ദാരുണാന്ത്യം

ഷീബയുടെ ഒരു കാൽ മൃതദേഹത്തിൽനിന്നും വേർപ്പെട്ട് ട്രാക്കിൽ കിടക്കുന്ന നിലയിലായിരുന്നു.

author-image
Rajesh T L
Updated On
New Update
sheeba

കുമാരി ഷീബ

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മുന്നോട്ടു നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു. പാറശാല പരശുവയ്ക്കൽ രോഹിണി ഭവനിൽ രാജേന്ദ്രൻ നായരുടെ ഭാര്യ കുമാരി ഷീബ (57) ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.

കൊച്ചുവേളി– നാഗർകോവിൽ എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തിയ ശേഷം മുന്നോട്ട് എടുത്തപ്പോൾ ഷീബ ചാടിക്കയറാൻ ശ്രമിച്ചു . ഇതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഷീബയുടെ ഒരു കാൽ മൃതദേഹത്തിൽനിന്നും വേർപ്പെട്ട് ട്രാക്കിൽ കിടക്കുന്ന നിലയിലായിരുന്നു.

train accident dhanuvachapuram