ഭര്‍തൃമതിയെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം തട്ടി; 24കാരന്‍ അറസ്റ്റില്‍

കന്യാകുമാരില്‍നിന്ന് ജോലിക്കായി മൂന്നുവര്‍ഷം മുമ്പ് കവിയൂരില്‍ എത്തിയ സജിന്‍ദാസ് രണ്ട് വര്‍ഷം മുമ്പ് ഭര്‍തൃമതിയായ കവിയൂര്‍ സ്വദേശിനിയുമായി പരിചയത്തിലാവുകയായിരുന്നു.

author-image
Prana
New Update
peedanam
Listen to this article
0.75x 1x 1.5x
00:00 / 00:00

സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയും പത്തുലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്ന മുപ്പതുകാരിയുടെ പരാതിയില്‍ ഇരുപത്തിനാലുകാരന്‍ അറസ്റ്റില്‍. കന്യാകുമാരി മാങ്കോട് അമ്പലക്കാലയില്‍ സജിന്‍ ദാസിനെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

കന്യാകുമാരില്‍നിന്ന് ജോലിക്കായി മൂന്നുവര്‍ഷം മുമ്പ് കവിയൂരില്‍ എത്തിയ സജിന്‍ദാസ് രണ്ട് വര്‍ഷം മുമ്പ് ഭര്‍തൃമതിയായ കവിയൂര്‍ സ്വദേശിനിയുമായി പരിചയത്തിലാവുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പളനിയിലും വേളാങ്കണ്ണിയിലും അടക്കം എത്തിച്ച് പീഡിപ്പിച്ചു. ഇതിനിടെ പലപ്പോഴായി പത്തുലക്ഷത്തോളം രൂപയും കൈകലാക്കി. അര്‍ബുദ രോഗിയും അടുത്ത സുഹൃത്തുമായ പെണ്‍കുട്ടിയുടെ ചികിത്സയുടെ ആവശ്യവുമായി തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍നിന്ന് പോയിരുന്നതെന്ന് പോലീസ് പറഞ്ഞു. നിരന്തര പീഡനവും പണം ആവശ്യപ്പെട്ടുള്ള സജിന്‍ ദാസിന്റെ ഭീഷണിയും അസഹനീയമായതോടെ യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചു. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കവിയൂരിലെ വാടകവീട്ടില്‍നിന്ന് സജിന്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

rape arrested