/kalakaumudi/media/media_files/2025/12/16/women-kammishan-2025-12-16-15-38-42.jpg)
തിരുവനന്തപുരം: സ്ത്രീകളുടെ രാത്രി യാത്രയിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി കേരള വനിതാ കമ്മിഷൻ സുരക്ഷാ ഓഡിറ്റ് പദ്ധതി തയ്യാറാക്കുന്നു .
ഇതിന്റെ ഭാഗമായി കേരളത്തിലെ ആറ് നഗര മേഖലകളിലെ സുരക്ഷാ സംവിധാനങ്ങൾ മനസ്സിലാക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനുമായി സർവേ നടത്താൻ തീരുമാനിച്ചു.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, ജില്ലകളിലാണ് പഠനം നടത്തുക. 6 നഗരങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ നിലവിലെ സ്ഥിതി മനസിലാക്കുക ,രാത്രി യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മനസിലാക്കുക ,ഇത്തരത്തിലുള്ള പ്രയാസങ്ങൾ തരണം ചെയ്യാനുള്ള മാർഗനിർദേശം നൽകുക , എന്നിവയാണ് സുരക്ഷാ ഓഡിറ്റിലൂടെ ലക്ഷ്യമിടുന്നത്.
ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. പഠനം നടത്തുന്നതിന് പ്രവർത്തന പരിചയമുള്ള ഏജൻസികൾ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വനിതാ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
