/kalakaumudi/media/media_files/2025/03/10/7LsyePxgY9c6N4bBAsVC.jpeg)
ആശുപത്രി പ്രസിഡന്റ് ഡോ.എം .പി സുകുമാരൻ നായർ വനിതാ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
തൃക്കാക്കര: തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു.ആശുപത്രി പ്രസിഡന്റ് ഡോ.എം .പി സുകുമാരൻ നായർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ജ്യോതി നാരായണൻ വനിതാ ദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കെ.മോഹനൻ,സെക്രട്ടറി റോസിലി ജാസ്മിൻ,മെഡിക്കൽ സൂപ്രണ്ട് ഡോ.റ്റി.ഡി ജോൺ, മാനേജർ ജിഷ കെ ഫ്രാൻസിസ്,ബോർഡ് അംഗങ്ങളായ ശോഭനകുമാരി,കെ.എച്ച് സെയ്ദ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.തുടർന്ന് ആശുപത്രിയിലെ വനിതാ ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.